കൂത്തുപറമ്പ്: ചിറ്റാരിപറമ്പ് പൂവ്വത്തിൻകീഴിൽ മൊടോളിയിൽ വയലിലെ നീർച്ചാലിൽ നിന്ന് വടിവാളുകൾ കണ്ടെത്തി. അഞ്ച് വടിവാളുകൾ വെള്ളത്തിനടിയിൽ കിടന്ന് ഭാഗികമായി തുരുന്പെടുത്ത നിലയിലായിരുന്നു.
വയലിൽ ജോലി ചെയ്തു വരികയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് വടിവാളുകൾ കണ്ടത്. പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണവം പോലീസ് സ്ഥലത്തെത്തി വടിവാടുകൾ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.